നിയമ വകുപ്പിന്റെ നവീകരണ പദ്ധതി

(ശീര്‍ഷകം3485-00-090-98)

നിയമ വകുപ്പില്‍ വിവരാവകാശ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി  നിയമ വകുപ്പിലെ  ജോലികള്‍ വേഗത്തിലാക്കുന്നതിനായി, ഈ വകുപ്പിന് ഉപയോഗപ്പെടുത്താന്‍  സാധ്യമായ രീതിയില്‍ ഒരു ഡാറ്റാ ബേസ് രൂപകല്പന ചെയ്യുക എന്ന ഉദ്ദേശത്തോടു കൂടിയാണ്  നിയമ വകുപ്പിന്റെ നവീകരണ പദ്ധതി നടപ്പിലാക്കിയത്. ഇതു കൂടാതെ നിയമ വകുപ്പിന്റെ ചുമതലകളായ നിയമനിര്‍മ്മാണം, നിയമോപദേശം, കണ്‍വേയന്‍സിംഗ്, പരിഭാഷ എന്നീ പ്രവര്‍ത്തനമേഖലകളും ആട്ടോമേറ്റ് ചെയ്ത് പ്രവര്‍ത്തന സജ്ജമാക്കി. LIMS-ന്റെ LIVE-RUN ഘട്ടത്തിന്റെ ഒൌപചാരികമായ ഉദ്ഘാടനം 26.03.2008-ല്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിര്‍വ്വഹിക്കുകയുണ്ടായതും സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വല്‍കൃത വകുപ്പായി നിയമ വകുപ്പിനെ പ്രഖ്യാപിക്കുകയുണ്ടായിട്ടുള്ളതുമാണ്. ഈ പദ്ധതി വഴി നിയമ വകുപ്പിന് വേണ്ടി ഒരു നോളഡ്ജ് മാനേജ്മെന്റ് സിസ്റ്റവും ഡോക്യുമെന്റെ മാനേജ്മെന്റ് സിസ്റ്റവും, Law Information Management System (LIMS) എന്ന് പേരുള്ള ഫയല്‍ ഫ്ളോ മാനേജ്മെന്റ് സിസ്റ്റവും നടപ്പിലാക്കിയിട്ടുണ്ട്. ഈ പദ്ധതിയുടെ ഒരു മൊഡ്യൂളിന്റെ കീഴില്‍ ഇന്നേ വരെയുള്ള ആക്റ്റുകളിടെയും ഓര്‍ഡിനന്‍സുകളുടെയും പകര്‍പ്പുക‍ള്‍‍‍ നിയമ വകുപ്പിന്റെ വെബ് സൈറ്റിലുള്‍പ്പെടുത്തി പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കുകയുണ്ടായിട്ടുണ്ട്. കൂടാതെ വെബ്സൈറ്റില്‍ വിവിധ ഫോള്‍ഡറുകളിലെ ഒരു  ലക്ഷത്തോളം പേജുകളോളം വരുന്ന ഡാറ്റാ ഡിജിറ്റൈസ് ചെയ്ത് ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധി ന്യായങ്ങളിലെയും വിവിധ നിയമങ്ങളിലെയും 12 ലക്ഷത്തിലധികം പേജുകള്‍ സ്കാ‍ന്‍ ചെയ്ത് ഉള്‍പ്പെടുത്തി LIMS ലെ നോളഡ്ജ് മാനോജ്മെന്റ് സിസ്റ്റം ശക്തീകരിച്ചിട്ടുണ്ട്.  M/s.Keltron ആണ് പദ്ധതിയുടെ Implementing Agency. പ്രസ്തുത പദ്ധതിയുടെ  സോഫ്റ്റ്വേയ‍ര്‍ മെയിന്റനന്‍സും സപ്പോര്‍ട്ട് പ്രവര്‍ത്തനങ്ങളും ഓരോ സാമ്പത്തിക വര്‍ഷവും നടത്തിവരുന്നുണ്ട്. LIMS സംബന്ധിച്ച് നിയമ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് അതതു സമയങ്ങളില്‍ പരിശീലനം നല്‍കി വരുന്നുണ്ട്. ഡാറ്റാബേസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം മെയിന്റനന്‍സ് സമയത്ത് തൃപ്തികരമായി നിറവേറ്റി വരുന്നുണ്ട്. സര്‍വറുകളുംസ്റ്റോറേജുകളുമെല്ലാം വാര്‍ഷികമെയിന്റനന്‍സി‍‍ന്‍ കീഴില്‍     ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിയമവകുപ്പ് ,
സെക്രട്ടറിയേറ്റ് ,
തിരുവനന്തപുരം
[email protected] 
0471-2518383,0471-2518390

സന്ദർശകരുടെ എണ്ണം

420042
  • അവസാനം പരിഷ്കരിച്ചത്: Thursday 21 November 2024.