വകുപ്പും ചുമതലയും

Work Distribution Amendment 2017 - Revised dt.23.05.2017

Work Distribution Amendment 2017 - Revised dt.30.03.2017

Office Order work distribution amendment dt.15.03.2016

Work Distribution - Suit Sections-  Order 2

 

ക്രമ നം.

സെക്ഷന്‍(ടെലിഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ)

സീറ്റ് നം.

വിഷയം

1

ഭരണ I

8043

1

അണ്ടര്‍ സെക്രട്ടറിയും അതിനു മുകളില്‍ റാങ്കുള്ള ഗസറ്റഡ് ഓഫീസര്‍മാരുടെ എല്ലാ ജീവനക്കാര്യങ്ങളും ഡി.പി.സി.ഹയറും.

 

7015

2

എല്ലാ ഉദ്യോഗസ്ഥരുടെയും ജി.പി.എഫ്.,ജി.ഐ.എസ്., എസ്.എല്‍.ഐ., എഫ്.ബി.എസ്., ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് സ്കീം മുതലായവയും,ബന്ധപ്പെട്ട രജിസ്റ്ററുകളുടെ സൂക്ഷിപ്പും, നോണ്‍ ഗസറ്റഡ് ഓഫീസര്‍മാരുടെ റ്റി.എ. ബില്ലും, വിവിധ ബോര്‍ഡുകള്‍,ഫണ്ടുകള്‍, കമ്മിറ്റികള്‍ തുടങ്ങിയവയിലേക്ക് ഓഫീസര്‍മാരെ നാമ നിര്‍ദ്ദേശം ചെയ്യുന്നതും.

 

7015

3

ശമ്പള ബില്ലുകള്‍, എന്‍.ജി.ഒ. മാരുടെ ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റും റ്റി.ഡി.എസും തയ്യാറാക്കല്‍, എല്‍.പി.സി.യും സാലറി സര്‍ട്ടിഫിക്കറ്റും നല്‍കല്‍.

 

8043

4

ബഡ്ജറ്റ് തയ്യാറാക്കല്‍, റിക്കണ്‍സിലിയേഷന്‍, ചീഫ് സെക്രട്ടറിയുടെ മറ്റ് സെക്രട്ടറിമാരുമായുള്ള മീറ്റിംഗ്,നിയമ വകുപ്പിലെ സ്റ്റാഫ് മീറ്റിംഗ്, ഔദ്യോഗിക ഭാഷ(നിയമ നിര്‍മ്മാണ) കമ്മീഷന്റെ ഭരണം.

 

7015

5

സെക്ഷന്‍ ഓഫീസര്‍മാര്‍, ഓഫീസ് സൂപ്രണ്ട്മാര്‍,പേഴ്സണല്‍ അസിസ്റ്റന്റുമാര്‍, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റുമാര്‍ എന്നിവരുടെ ജീവനക്കാര്യങ്ങള്‍,ഡി.പി.സി. (ലോവര്‍), ഐ.എല്‍.ആര്‍ (കേരള സീരീസ്) - ലെ റിപ്പോര്‍ട്ടര്‍മാരുടെ നിയമനവും ഭരണവും.

2

ഭരണ II

8864

1

ദഫേദാര്‍, ക്ലറിക്കല്‍ അസിസ്റ്റന്റ്, അറ്റന്‍ഡര്‍, ഓഫീസ് അറ്റന്‍ഡന്റ് എന്നിവരുടെ ജീവനക്കാര്യങ്ങളും ഹോളിഡേ ഡ്യൂട്ടി നിയമനങ്ങളും.

 

8864

2

ലീഗല്‍ അസിസ്റ്റന്റ് ഗ്രേഡ് II, തമിഴ്, കന്നട ട്രാന്‍സ്ലേറ്റര്‍മാര്‍ എന്നിവരുടെ ജീവനക്കാര്യങ്ങള്‍.

 

8864

3

ക്യാഷ്, കണ്ടിജന്‍സീസ്, ടെലഫോണ്‍ ബില്ലുകളുടെയും ഇന്ധനത്തിന്റെയും പണമടയ്ക്കല്‍, ഓഫിസ് വാഹനങ്ങളുടെ റിപ്പയറും മെയിന്റനന്‍സും.

 

8864

4

ടൈപ്പിസ്റ്റ്, ബൈന്‍ഡര്‍, റോണിയോ ഓപ്പറേറ്റര്‍,ഡ്രൈവര്‍ എന്നിവരുടെ ജീവനക്കാര്യങ്ങള്‍,എന്‍.എല്‍.സി. നല്‍കല്‍, നിയമ (ഭരണ) വകുപ്പിലെ പലവക കാര്യങ്ങള്‍, മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റ് ക്ലൈം അനുവദിക്കല്‍, യാത്ര അനുമതി, നിയമ വകുപ്പിലെ എസ്.സി./എസ്.റ്റി., ഒ.ബി.സി. വിഭാഗങ്ങളുടെ പ്രാതിനിദ്ധ്യം സംബന്ധിച്ച കാര്യങ്ങള്‍ എന്നിവ.

 

8864

5

ലീഗല്‍ അസിസ്റ്റ്ന്റ് ഗ്രേഡ് I, അസിസ്റ്റന്റ് ലീഗല്‍ ഓഫീസര്‍ എന്നിവരുടെ ജീവനക്കാര്യങ്ങള്‍,സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കല്‍, ലോണുകളും അഡ്വാന്‍സുകളും.

3

ഇന്‍സ്പെക്ഷന്‍

8863

1

അഡ്വക്കേറ്റ് ജനറല്‍, അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍, ഹൈക്കോടതിയിലെ ഗവണ്‍മെന്റ് ലാ ഓഫീസര്‍മാര്‍ തുടങ്ങിയവരുടെയും, സുപ്രീം കോടതിയിലെ സ്റ്റാന്റിംഗ് കൌണ്‍സല്‍ പാനല്‍ കൌണ്‍സല്‍, എന്നിവരുടെയും ജില്ലാ - സബ് കോടതി സെന്ററുകളിലെ ലാ ഓഫീസര്‍മാരുടെയും നിയമനങ്ങളും,അഡ്വക്കേറ്റ് ജനറല്‍ ഓഫീസിന്റെ ഭരണവും.

 

8863

2

അഡ്വക്കേറ്റ് ജനറല്‍, അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍,സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍, ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍, സ്റ്റാന്റിംഗ് കൌണ്‍സല്‍, പാനല്‍ കൌണ്‍സല്‍ എന്നിവരുടെ ഫീസ് നല്‍കല്‍.

 

8863

3

ഗവണ്‍മെന്റ് ലാ ഓഫീസര്‍മാരുടെ കാര്യാലയങ്ങളുമായി ബന്ധപ്പെട്ട പലവക ജോലികള്‍, മറ്റു സംസ്ഥാനങ്ങളുമായുള്ള കേസ് നടത്തിപ്പിനായുള്ള ബദല്‍ ക്രമീകരണങ്ങള്‍, സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനവുമായി ബന്ധപ്പെട്ട് ഉപദേശം നല്‍കല്‍,രജിസ്റ്ററുകള്‍ ഡോക്കറ്റ് ഷീറ്റുകള്‍ തുടങ്ങിയവയുടെ പ്രിന്റിംഗും ലാ ഓഫീസര്‍മാര്‍ക്ക് വിതരണം ചെയ്യലും, ലാ ഓഫീസര്‍മാര്‍ക്ക് ലാ ജേര്‍ണല്‍ വിതരണം ചെയ്യലും സംസ്ഥാന വ്യവഹാര നയം നടപ്പാക്കലും.

 

8863

4

ഗവണ്‍മെന്റ് ലാ ഓഫീസര്‍മാര്‍ക്ക് എതിരായ നടപടികള്‍, കേരള ഗവണ്‍മെന്റ് ലാ ഓഫീസര്‍മാരുടെ(നിയമനവും സേവന വ്യവസ്ഥകളും) കേസുകളുടെ നടത്തിപ്പും ചട്ടങ്ങളുടെ ഭരണ കാര്യങ്ങള്‍, ഗവണ്‍മെന്റ് ലാ ഓഫീസര്‍മാര്‍ക്ക് എതിരായ പരാതികള്‍, അച്ചടക്ക നടപടികള്‍ മുതലായവ, ഗവണ്‍മെന്റ് ലാ ഓഫീസര്‍മാരുടെ കാര്യാലയങ്ങളുടെയും രജിസ്റ്ററുകളുടെയും പരിശോധനയും തുടര്‍ നടപടികളും.

4

സ്യൂട്ട് - I

8027

1

പൊതുഭരണ, നിയമ, ആഭ്യന്തര, ഊര്‍ജ്ജ വകുപ്പുകളില്‍ നിന്നുള്ള കേസുകള്‍ നിലവിലുള്ള ഫയലുകളിന്മേല്‍ ഉപദേശം, റിവിഷന്‍/അപ്പീല്‍ എന്നിവയ്ക്കുള്ള സാദ്ധ്യത സംബന്ധിച്ച നിയമോപദേശം.

 

8027

2

റവന്യു, വിവര സാങ്കേതിക, ഭക്ഷ്യവും സിവില്‍ സപ്ലൈസും ഉപഭോക്തൃകാര്യവും, ഉദ്യോഗസ്ഥ ഭരണ പരിഷ്കാര, ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ), ധനകാര്യ വകുപ്പുകളില്‍ നിന്നുള്ള കേസുകള്‍ നിലവിലുള്ള ഫയലുകളില്‍ ഉപദേശം, റിവിഷന്‍/അപ്പീല്‍ തുടങ്ങിയവയ്ക്കുള്ള സാദ്ധ്യത സംബന്ധിച്ച നിയമോപദേശം.

 

8027

3

വ്യവസായവും വാണിജ്യവും, ഉന്നത വിദ്യാഭ്യാസം,സാമൂഹ്യ നീതി, വിജിലന്‍സ്, പട്ടിക ജാതി / പട്ടിക വര്‍ഗ്ഗ വികസനം, പിന്നാക്ക സമുദായ വികസനം,സാംസ്കാരിക, ഭവന നിര്‍മ്മാണം എന്നീ വകുപ്പുകളില്‍ നിന്നുള്ള കേസുകള്‍ നിലവിലുള്ള ഫയലുകളിന്മേല്‍ ഉപദേശം, റിവിഷന്‍/അപ്പീല്‍ എന്നിവയ്ക്കുള്ള സാദ്ധ്യത സംബന്ധിച്ച നിയമോപദേശം.

5

സ്യൂട്ട് - II

8246

1

സഹകരണ, ഗതാഗത, തദ്ദേശ സ്വയം ഭരണ വകുപ്പുകളില്‍ നിന്നുള്ള കേസുകള്‍ നിലവിലുള്ള ഫയലുകളിന്മേല്‍ ഉപദേശം, റിവിഷന്‍/അപ്പീല്‍ തുടങ്ങിയവയ്ക്കുള്ള സാദ്ധ്യത സംബന്ധിച്ച നിയമോപദേശം.

 

8246

2

നികുതി, വനം വന്യജീവി, ശാസ്ത്ര സാങ്കേതിക, തീരദേശ ഉള്‍നാടന്‍ ഗതാഗത, ഇലക്ഷന്‍ വകുപ്പുകളില്‍ നിന്നുള്ള കേസുകള്‍ നിലവിലുള്ള ഫയലുകളിന്മേല്‍ ഉപദേശം,റിവിഷന്‍/അപ്പീല്‍ തുടങ്ങിയവയ്ക്കുള്ള സാദ്ധ്യത സംബന്ധിച്ച നിയമോപദേശം.

 

8246

3

പൊതുമരാമത്ത്, ജലവിഭവ, പ്ലാനിംഗ് & ഇക്കണോമിക് അഫയേഴ്സ്, മൃഗസംരക്ഷണ, ക്ഷീര വികസന, കൃഷി പരിസ്ഥിതി, വകുപ്പുകളില്‍ നിന്നുള്ള കേസുകള്‍ നിലവിലുള്ള ഫയലുകളിന്മേല്‍ ഉപദേശം, റിവിഷന്‍/അപ്പീല്‍ തുടങ്ങിയവയ്ക്കുള്ള സാദ്ധ്യത സംബന്ധിച്ച നിയമോപദേശം.

6

സ്യൂട്ട് - III

8246

1

പൊതു വിദ്യാഭ്യാസം, സ്റ്റോഴ്സ് പര്‍ച്ചേസ്, നോര്‍ക്ക,ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍ എന്നീ വകുപ്പുകളില്‍ നിന്നുള്ള കേസുകള്‍ നിലവിലുള്ള ഫയലുകളിന്മേല്‍ ഉപദേശം റിവിഷന്‍/അപ്പീല്‍ തുടങ്ങിയവയ്ക്കുള്ള സാദ്ധ്യത സംബന്ധിച്ച നിയമോപദേശം.

 

8246

2

ആരോഗ്യവും കുടുബക്ഷേമവും, തൊഴിലും പുനരധിവാസവും, ഫിഷറീസ്, കായികവും യുവജനക്ഷേമവും, പാര്‍ലമെന്ററികാര്യം എന്നീ വകുപ്പുകളില്‍ നിന്നുള്ള കേസുകള്‍ നിലവിലുള്ള ഫയലുകളിന്മേല്‍ ഉപദേശം റിവിഷന്‍/അപ്പീല്‍ എന്നിവയ്ക്കുള്ള സാദ്ധ്യത സംബന്ധിച്ച നിയമോപദേശം.

7

ലൈബ്രറി

8392

 

ലൈബ്രറിയുടെ പൊതുഭരണം, പുസ്തകങ്ങള്‍ ഇലക്ട്രോണിക്സ് വസ്തുക്കള്‍ എന്നിവയുടെ വാങ്ങല്‍,ജേര്‍ണലുകള്‍ വാങ്ങല്‍, സ്റ്റോക്ക് രജിസ്റ്റര്‍ സൂക്ഷിക്കല്‍,മാസികകളും അവയുടെ വരിസംഖ്യ അടയ്ക്കലും,ജേര്‍ണലുകളുടെ ക്രമീകരണവും, അവ ഗവണ്‍മെന്റ് പ്രസ്സിലേക്ക് ബൈന്റിംഗിനായി അയയ്ക്കുന്നതും, റഫറന്‍സ് സേവനങ്ങള്‍, നിയമ വകുപ്പിലെ ടെലഫോണ്‍ ഡയറക്ടറി പുതുക്കല്‍, ഇന്റര്‍ സ്റ്റേറ്റ് കൌണ്‍സില്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച വിഷയങ്ങള്‍

8

മോണിറ്ററിംഗ് സെല്‍

8858

1

ജില്ലാ കളകട്രേറ്റുകളുടെ കീഴില്‍ വരുന്ന സര്‍ക്കാര്‍ കേസുകളുടെ നിരീക്ഷണം, ഗവണ്‍മെന്റ് പ്ലീഡര്‍ ഓഫീസുകളുടെയും പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെയും വേതനവുമായി ബന്ധപ്പെട്ട 2014-00-114-LA & C-98, 2014-00-114-98 എന്ന ഹെഡ് ഓഫ് അക്കൌണ്ടിന്റെ നിയന്ത്രണം,

 

8858

2

വകുപ്പദ്ധ്യക്ഷന്‍മാരുടെ കാര്യാലയങ്ങളിലെ ഗവണ്‍മെന്റ് കേസുകളുടെ നിരീക്ഷണവും മറ്റ പലവക ജോലികളും.

9

നോഡല്‍

7299

1

പ്രോജക്ടുകള്‍ നടപ്പാക്കല്‍,നിയമ വകുപ്പിന്റെ ആധുനീകവത്കരണ പ്രോജക്ട്, നിയമ ഓഫീസുകളിലെ കോടതി കേസുകളുടെ നീരീക്ഷണം(സി.സി.എം.എസ്.), നിയമ വകുപ്പിലെ ഇ-ഗവേര്‍ണന്‍സിന്റെ പ്രാരംഭ നടപടികളും മോണിറ്ററിംഗ് കമ്മിറ്റി വിളിച്ചുചേര്‍ക്കല്‍

 

7299

2

നിയമ വകുപ്പിന്റെ വെബ്സൈറ്റ് മാനേജ്മെന്റ്,പരിശീലനവും കോഴ്സ് സിലബസ് തയ്യാറാക്കലും അനുബന്ധ കാര്യങ്ങളും, കേരള സ്റ്റേറ്റ് വെബ് പോര്‍ട്ടലിലെ നിയമ വകുപ്പിന്റെ ഉള്ളടക്കം കാലാനുസൃതമായി പുതുക്കല്‍, സി.സി.എം.എസ്.പ്രോജക്റ്റുമായി ബന്ധപ്പെട്ട ലീഗല്‍ അസിസ്റ്റന്റ്മാരുമായുള്ള സമ്പര്‍ക്കവും സ്വത്ത് വിവരങ്ങളുടെ ഓണ്‍ലൈന്‍ ഫൈലിംഗുമായി ബന്ധപ്പെട്ട കാര്യങ്ങളും.

10

പബ്ലിക്കേഷന്‍

8410

1

ആക്ടുകളുടെയും ഓര്‍ഡിനന്‍സുകളുടെയും വാര്‍ഷിക വാല്യങ്ങള്‍ പ്രസിദ്ധീകരിക്കല്‍, കേരളത്തിലെ ആക്ടുകളുടെ വാര്‍ഷിക പതിപ്പ് തയ്യാറാക്കലും പ്രസിദ്ധീകരിക്കലും, മറ്റ് സംസ്ഥാനങ്ങളുമായിട്ടുള്ള കത്തിടപാടുകള്‍, നിയമങ്ങള്‍ പ്രബല്യത്തില്‍ വന്ന തീയതികള്‍ അടങ്ങുന്ന രജിസ്റ്ററുകളുടെ സൂക്ഷിപ്പും, 'എ'മുതല്‍ 'കെ' വരെയുള്ള കേന്ദ്ര നിയമങ്ങളുടെ ഫോള്‍ഡറുകളുടെ പുതുക്കല്‍ എന്നിവ.

 

8410

2

കേന്ദ്ര ഗവണ്‍മെന്റ് നിയമങ്ങളുടെ പുനഃപ്രസിദ്ധീകരണം,ലാ കമ്മിഷന്‍ റിപ്പോര്‍ട്ടുകളില്‍മേലും, ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്നോ, ഏതെങ്കിലും കേന്ദ്ര സ്ഥാപനങ്ങളില്‍ നിന്നോ, കേന്ദ്ര ഗവണ്‍മെന്റുമായി ബന്ധപ്പെട്ടുള്ള മറ്റേതെങ്കിലും നിയമ നിര്‍മ്മാണ കാര്യങ്ങളിലോ, കേന്ദ്ര ഗവണ്‍മെന്റ് ബില്ലുകളിന്മേലോ സംസ്ഥാനത്തിന്റെ കാഴ്ചപ്പാട് അറിയിക്കല്‍, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള നിയമങ്ങളും ഓര്‍ഡിനന്‍സും പരസ്പരം ശേഖരിക്കല്‍ ഇന്ത്യാ ഗവണ്‍മെന്റ് ഗസറ്റ് കൈകാര്യം ചെയ്യല്‍, 'എല്‍' മുതല്‍ 'എസ്' വരെയുള്ള കേന്ദ്ര നിയമങ്ങളുടെ ഫോള്‍ഡറുകളുടെ പുതുക്കല്‍ എന്നിവ.

 

8410

3

കേരള കോഡ് തയ്യാറാക്കലും അവയുടെ കാലോചിതമായ പുതുക്കലും, സംസ്ഥാന ആക്ടുകള്‍ വീണ്ടും അച്ചടിക്കല്‍, 'റ്റി' മുതല്‍ 'ഇസഡ്' വരെയുള്ള കേന്ദ്ര നിയമങ്ങളുടെ ഫോള്‍ഡറുകളുടെ പുതുക്കല്‍, ലാ കമ്മിഷന്‍ റിപ്പേര്‍ട്ടുകളിന്മേലും, കേന്ദ്ര ഗവണ്‍മെന്റ് ബില്ലുകള്‍, കേരള ഗവണ്‍മെന്റ് സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളില്‍ നിന്നും ലഭിക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ മറ്റ് നിയമ നിര്‍മ്മാണ കാര്യങ്ങള്‍ എന്നിവയില്‍ സംസ്ഥാനത്തിന്റെ കാഴ്ച്ചപ്പാട് അറിയിക്കല്‍ എന്നിവ.

 

8410

4

കേന്ദ്ര നിയമങ്ങളുടെയും സംസ്ഥാന നിയമങ്ങളുടെയും ഫോള്‍ഡര്‍ വാല്യങ്ങളുടെ സൂക്ഷിപ്പും വിതരണവും എല്ലാ സംസ്ഥാന ആക്ടുകളുടെയും ഫോള്‍ഡറുകള്‍ യഥാസമയം പുതുക്കലും സ്റ്റേറ്റ് ഗസറ്റ് കൈകാര്യം ചെയ്യലും, നിയമ ഭരണ ചട്ടങ്ങളുടെയും വിജ്ഞാപനങ്ങളുടെയും സൂചിക തയ്യാറാക്കലും പ്രസിദ്ധീകരണവും.

11

പാര്‍ലമെന്ററി

7185

 

കേരള നിയമസഭ, ലോകസഭ, രാജ്യസഭ എന്നിവയുമായി ബന്ധപ്പെട്ട പേപ്പറുകളും, ചോദ്യങ്ങളും ഉത്തരങ്ങള്‍ ലഭ്യമാക്കുന്നത് ക്രോഡീകരിക്കലും, 2005 ലെ വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍,നിയമ വകുപ്പിലെ ഇന്റേണല്‍ ഓഡിറ്റ്.

12

യൂണിഫൈഡ് സ്പെഷ്യല്‍ സെല്‍

8055

 

കേരള പഞ്ചായത്ത് രാജ് ആക്ടിന്റേയും കേരള മുനിസിപ്പാലിറ്റി ആക്ടിന്റേയും കീഴിലുള്ള ചട്ടങ്ങളുടെ സൂക്ഷ്മ പരിശോധനയും പരിഭാഷയും ഉപദേശം നല്‍കലും. നിയമ (ലെഗ് - സി) വകുപ്പു് അഡീഷണല്‍ സെക്രട്ടറിയുടെ ഉത്തരവിന്‍ പ്രകാരം ലഭിക്കുന്ന തര്‍ജ്ജമ ജോലികള്‍.

13

കെ.എല്‍.ബി.എഫ്.

8048

1

കേരള ലീഗല്‍ ബെനിഫിറ്റ് ഫണ്ടുമായി ബന്ധപ്പെട്ട് അക്കൌണ്ടുകള്‍, രജിസ്റ്ററുകള്‍ സൂക്ഷിക്കല്‍,വൌച്ചറുകള്‍, ചെക്ക് ബുക്കുകള്‍, ബഡ്ജറ്റ്, ട്രഷറി അക്കൌണ്ട്സ് എന്നിവ തയ്യാറാക്കല്‍,ട്രൈബ്യൂണലുകളിലും അപ്പലേറ്റ് അതോറിറ്റികളിലും പരിശോധന നടത്തലും തുടര്‍ നടപടി സ്വീകരിക്കലും, ലാ റിഫോംസ് കമ്മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങളും.

 

8048

2

അഡ്വക്കേറ്റുമാരുടെ ക്ഷേമനിധി ഫണ്ടിന്റേയും അഡ്വക്കേറ്റ് ക്ലര്‍ക്കുമാരുടെ ക്ഷേമനിധി ഫണ്ടിന്റേയും ഭരണം, മീറ്റിംഗുകള്‍, ക്ഷേമനിധി ഫണ്ടുകളുടെ വാര്‍ഷിക ഭരണ റിപ്പോര്‍ട്ട് തുടങ്ങിയവ.

14

കണ്‍വെയന്‍സിംഗ് സെല്‍

8498

1

ഉന്നത വിദ്യാഭ്യാസം, തീരദേശ ഉള്‍നാടന്‍ ഗതാഗതം,പരിസ്ഥിതി, ധനകാര്യം, മത്സ്യബന്ധനവും തുറമുഖവും,വനം വന്യജീവി, പൊതുഭരണം, ആഭ്യന്തരം, തൊഴിലും പുനരധിവാസവും, നിയമം, തദ്ദേശ സ്വയം ഭരണം,നോര്‍ക്ക, പാര്‍ലമെന്ററികാര്യം, പൊതുമരാമത്ത്, റവന്യു,കായികവും യുവജനകാര്യവും, സ്റ്റോഴ്സ് പര്‍ച്ചേസ്,നികുതി, ഗതാഗതം, വിജിലന്‍സ്, ജല വിഭവം എന്നീ വകുപ്പുകളില്‍ നിന്നും വരുന്ന പ്രമാണങ്ങളുടെ സൂക്ഷ്മപരിശോധന, കണ്‍‍വെയന്‍സിംഗ്, സ്റ്റാമ്പ് ഡ്യൂട്ടിയും പ്രമാണങ്ങളുടെ രജിസ്ട്രേഷനുമായും ബന്ധപ്പെട്ട ഉപദേശം തുടങ്ങിയവ.

 

8498

2

പൊതു വിദ്യാഭ്യാസം, വാണിജ്യ വ്യവസായം,കാര്‍ഷികം, മൃഗ സംരക്ഷണം, ക്ഷീര വികസനം,സഹകരണം, വിവര സാങ്കേതികം, സാംസ്കാരികം,ഇലക്ഷന്‍, ആരോഗ്യ കുടുംബ ക്ഷേമം, ഊര്‍ജ്ജം,ഉദ്യോഗസ്ഥ ഭരണ പരിഷ്കാരം, ഭവന നിര്‍മ്മാണം, ഭക്ഷ്യ സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യം, ഉദ്യോഗസ്ഥ ഭരണ പരിഷ്കാരം (ഔദ്യോഗിക ഭാഷ), പട്ടിക ജാതി /പട്ടിക വര്‍ഗ്ഗ വികസനം, പിന്നാക്ക സമുദായ വികസനം,ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ്, ആസൂത്രണവും സാന്പത്തിക കാര്യവും, സാമൂഹ്യനീതി, ടൂറിസം, ശാസ്ത്ര സാങ്കേതികം എന്നീ വകുപ്പുകളില്‍ നിന്നും വരുന്ന പ്രമാണങ്ങളുടെ പരിശോധന, കണ്‍‍വെയന്‍സിംഗ്,സ്റ്റാമ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രസ്തുത കണ്‍വെയന്‍സിംഗ് ഡോക്യുമെന്റിന്റെ രജിസ്ട്രേഷനും.

15

ഔദ്യോഗിക ഭാഷ പ്രസിദ്ധീകണ -സെല്‍

7066

1

സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും സുപ്രധാന വിധിന്യായങ്ങള്‍, ഇതുവരെയും പരിഭാഷപ്പെടുത്താത്ത ആക്ടുകള്‍, വിജ്ഞാപനങ്ങള്‍,സര്‍ക്കാര്‍ ഉത്തരവുകള്‍ തുടങ്ങിയവയുടെ പരിഭാഷയും, 'നിയമ ധ്വനി'യുടെ പ്രസിദ്ധീകരണവും.

 

7066

2

വിധിന്യായങ്ങളുടെ പരിഭാഷയും,പരിഭാഷപ്പെടുത്തിയിട്ടുള്ള നിയമങ്ങളുടെ വിശദാംശങ്ങള്‍ ശേഖരിക്കലും മറ്റ് പലവക ജോലികളും.

16

ലെജിസ്ലേഷന്‍ - എ

8044

1

ധനകാര്യം, ഇലക്ഷന്‍, വിനോദസഞ്ചാരം, നികുതി (ജി)എന്നീ വകുപ്പുകളുടെ പ്രധാനവും സബോര്‍ഡിനേറ്റും നിയമ നിര്‍മ്മാണവും മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും ഉള്ള പരിഭാഷ ജോലികളും.

 

8044

2

നികുതി (ജി) ഒഴികെയുള്ള നികുതി, സ്റ്റോഴ്സ് പര്‍ച്ചേസ് എന്നീ വകുപ്പുകളുടെ പ്രധാനവും സബോര്‍ഡിനേറ്റും നിയമ നിര്‍മ്മാണവും മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും ഉള്ള പരിഭാഷ ജോലികളും.

17

ലെജിസ്ലേഷന്‍ - ബി

8738

1

പൊതു ഭരണം, ഉദ്യോഗസ്ഥ ഭരണ പരിഷ്കാരം,ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ),പട്ടിക ജാതി / പട്ടിക വര്‍ഗ്ഗ വികസനം, പിന്നാക്ക സമുദായ വികസനം, റവന്യു (ദേവസ്വം) എന്നീ വകുപ്പുകളുടെ പ്രധാനവും സബോര്‍ഡിനേറ്റും നിയമ നിര്‍മ്മാണവും മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും ഉള്ള പരിഭാഷ ജോലികളും.

 

8738

2

ദേവസ്വം ഒഴികെ റവന്യു വകുപ്പിന്റെ പ്രധാനവും സബോര്‍ഡിനേറ്റും നിയമ നിര്‍മ്മാണവും മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും ഉള്ള പരിഭാഷ ജോലികളും.

18

ലെജിസ്ലേഷന്‍ - സി

8085

1

പഞ്ചായത്ത് രാജ് നിയമം ഒഴികെയുള്ള തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ പ്രധാനവും സബോര്‍ഡിനേറ്റും നിയമ നിര്‍മ്മാണവും മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും ഉള്ള പരിഭാഷ ജോലികളും.

 

8085

2

തൊഴിലും പുനരധിവാസവും വകുപ്പിന്റെ പ്രധാനവും സബോര്‍ഡിനേറ്റും നിയമ നിര്‍മ്മാണവും മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും ഉള്ള പരിഭാഷ ജോലികളും.

 

8085

3

തദ്ദേശ സ്വയം ഭരണം (പഞ്ചായത്ത് രാജ് ആക്ടുമായി ബന്ധപ്പെട്ടത്), വ്യവസായവും വാണിജ്യവും എന്നീ വകുപ്പുകളുടെ പ്രധാനവും സബോര്‍ഡിനേറ്റും നിയമ നിര്‍മ്മാണവും മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും ഉള്ള പരിഭാഷ ജോലികളും.

19

ലെജിസ്ലേഷന്‍ - ഡി

8738

1

ഭവന നിര്‍മ്മാണം, സാംസ്കാരിക കാര്യം എന്നീ വകുപ്പുകളുടെ പ്രധാനവും സബോര്‍ഡിനേറ്റും നിയമ നിര്‍മ്മാണം, നിയമങ്ങളുടെ ഏകീകരണവും റദ്ദാക്കലും,സേവിംഗ്സും തുടങ്ങിയവയും മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും ഉള്ള പരിഭാഷ ജോലികളും.

 

8738

2

ഗതാഗതം, പൊതു വിദ്യാഭ്യാസം, കായികവും യുവജനകാര്യവും എന്നീ വകുപ്പുകളുടെ പ്രധാനവും സബോര്‍ഡിനേറ്റും നിയമ നിര്‍മ്മാണവും മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും ഉള്ള പരിഭാഷ ജോലികളും.

20

ലെജിസ്ലേഷന്‍ - ഇ

8738

1

ആഭ്യന്തരം, ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് എന്നീ വകുപ്പുകളുടെ പ്രധാനവും സബോര്‍ഡിനേറ്റും നിയമ നിര്‍മ്മാണവും മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും ഉള്ള പരിഭാഷ ജോലികളും.

 

8738

2

ഭക്ഷ്യ സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യം,വിജിലന്‍സ് എന്നീ വകുപ്പുകളുടെ പ്രധാനവും സബോര്‍ഡിനേറ്റും നിയമ നിര്‍മ്മാണവും മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും ഉള്ള പരിഭാഷ ജോലികളും.

21

ലെജിസ്ലേഷന്‍ - എഫ്

7204

1

നിയമം, പൊതുമരാമത്ത്, ഊര്‍ജ്ജം എന്നീ വകുപ്പുകളുടെ പ്രധാനവും സബോര്‍ഡിനേറ്റും നിയമ നിര്‍മ്മാണവും മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും ഉള്ള പരിഭാഷ ജോലികളും.

 

7204

2

ജല വിഭവം, ശാസ്ത്ര സാങ്കേതികം, പരിസ്ഥിതി എന്നീ വകുപ്പുകളുടെ പ്രധാനവും സബോര്‍ഡിനേറ്റും നിയമ നിര്‍മ്മാണവും മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും ഉള്ള പരിഭാഷ ജോലികളും.

22

ലെജിസ്ലേഷന്‍ - ജി

8821

1

വനം വന്യജീവി, ആസൂത്രണവും സാമ്പത്തിക കാര്യങ്ങളും എന്നീ വകുപ്പുകളുടെപ്രധാനവും സബോര്‍ഡിനേറ്റും നിയമ നിര്‍മ്മാണവും മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും ഉള്ള പരിഭാഷ ജോലികളും.

 

8821

2

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രധാനവും സബോര്‍ഡിനേറ്റും നിയമ നിര്‍മ്മാണവും മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും ഉള്ള പരിഭാഷ ജോലികളും.

23

ലെജിസ്ലേഷന്‍ - എച്ച്

8084

1

ആരോഗ്യവും കുടുംബക്ഷേമവും, സാമൂഹ്യ നീതി, നോര്‍ക്ക എന്നീ വകുപ്പുകളുടെ പ്രധാനവും സബോര്‍ഡിനേറ്റും നിയമ നിര്‍മ്മാണവും മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും ഉള്ള പരിഭാഷ ജോലികളും.

 

8084

2

സഹകരണ വകുപ്പിന്റെ പ്രധാനവും സബോര്‍ഡിനേറ്റും നിയമ നിര്‍മ്മാണവും മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും ഉള്ള പരിഭാഷ ജോലികളും.

24

ലെജിസ്ലേഷന്‍ - ഐ

8084

1

തുറമുഖവും മത്സ്യബന്ധനവും, തീരദേശ ഉള്‍നാടന്‍ ഗതാഗതം എന്നീ വകുപ്പുകളുടെയും മറ്റ് ഒരു സെക്ഷനിലേക്കും അലോട്ട് ചെയ്തിട്ടില്ലാത്ത വകുപ്പുകളുടെയും പ്രധാനവും സബോര്‍ഡിനേറ്റും നിയമ നിര്‍മ്മാണവും മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും ഉള്ള പരിഭാഷ ജോലികളും.

 

8084

2

കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം, പാര്‍ലമെന്ററി കാര്യം, വിവര സാങ്കേതികം എന്നീ വകുപ്പുകളുടെ പ്രധാനവും സബോര്‍ഡിനേറ്റും നിയമ നിര്‍മ്മാണവും മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും ഉള്ള പരിഭാഷ ജോലികളും.

25

തമിഴ് ട്രാന്‍സ്ലേഷന്‍

8793

 

മലയാളത്തില്‍ / ഇംഗ്ലീഷില്‍ നിന്നും തമിഴിലേക്കും തിരിച്ചുമുള്ള പരിഭാഷ.

26

കന്നട ട്രാന്‍സ്ലേഷന്‍

8793

 

മലയാളത്തില്‍ / ഇംഗ്ലീഷില്‍ നിന്നും കന്നടയിലേക്കും തിരിച്ചുമുള്ള പരിഭാഷ.

27

ഒപ്പിനിയന്‍ - ഡി

8990

1

പൊതുമരാമത്ത്, ഭവന നിര്‍മ്മാണം, തുറമുഖവും മത്സ്യബന്ധനവും, തീരദേശ ഉള്‍നാടന്‍ ജല ഗതാഗതം,നികുതി എന്നീ വകുപ്പുകളില്‍ നിന്നുള്ള ഫയലുകളിന്മേല്‍ നിയമോപദേശം നല്‍കല്‍.

 

8990

2

കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം, വനം വന്യജീവി, ഭക്ഷ്യവും സിവില്‍ സപ്ലൈസും, ഉപഭോക്തൃ കാര്യം, സാമൂഹ്യ നീതി, സഹകരണം എന്നീ വകുപ്പുകളില്‍ നിന്നുള്ള ഫയലുകളിന്മേല്‍ നിയമോപദേശം നല്‍കല്‍.

 

8990

3

ആസൂത്രണവും സാമ്പത്തിക കാര്യങ്ങളും, ശാസ്ത്ര സാങ്കേതികം, തദ്ദേശ സ്വയം ഭരണം എന്നീ വകുപ്പുകളില്‍ നിന്നുള്ള ഫയലുകളിന്മേല്‍ നിയമോപദേശം നല്‍കല്‍.

28

ഒപ്പിനിയന്‍ - ഇ

8619

1

ഉദ്യോഗസ്ഥ ഭരണ പരിഷ്കാരം, ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ), നിയമം, ആഭ്യന്തരം,വിജിലന്‍സ് എന്നീ വകുപ്പുകളില്‍ നിന്നുള്ള ഫയലുകളിന്മേല്‍ നിയമോപദേശം നല്‍കലും പ്രോസിക്യൂഷന്‍ അനുമതിയുടെ സൂക്ഷ്മപരിശോധനയും.

 

8619

2

സാംസ്കാരിക കാര്യം, പട്ടിക ജാതി / പട്ടിക വര്‍ഗ്ഗ വികസനം, പിന്നാക്ക സമുദായ വികസനം, നോര്‍ക്ക എന്നീ വകുപ്പുകളില്‍ നിന്നുള്ള ഫയലുകളിന്മേല്‍ നിയമോപദേശം നല്‍കലും വ്യക്തി നിയമങ്ങളുടെ ഭരണവും ഉപദേശം നല്കലും.

 

8619

3

പൊതുഭരണ വകുപ്പില്‍ നിന്നുള്ള ഫയലുകളിന്മേലും പ്രോസിക്യൂഷന്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകളിന്മേലുള്ള നിയമോപദേശം നല്‍കല്‍.

29

ഒപ്പിനിയന്‍ - എഫ്

8417

1

പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, തൊഴിലും പുനരധിവാസവും, കായികവും യുവജന കാര്യവും എന്നീ വകുപ്പുകളില്‍ നിന്നുള്ള ഫയലുകളിന്മേല്‍ നിയമോപദേശം നല്‍കലും സ്പോര്‍ട്സ് അപ്പലേറ്റ് അതോറിറ്റിയുമായി ബന്ധപ്പെട്ട ജോലികളും.

 

8417

2

ആരോഗ്യവും കുടുംബക്ഷേമവും, ഊര്‍ജ്ജം, പരിസ്ഥിതി,ഇലക്ഷന്‍, ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ്,സ്റ്റോഴ്സ് പര്‍ച്ചേസ്, പാര്‍ലമെന്ററി കാര്യം എന്നീ വകുപ്പുകളില്‍ നിന്നുള്ള ഫയലുകളിന്മേല്‍ നിയമോപദേശം നല്‍കല്‍.

 

8417

3

ടൂറിസം, ഗതാഗതം, വിവര സാങ്കേതികം, ജല വിഭവം,ധനകാര്യം എന്നീ വകുപ്പുകളില്‍ നിന്നുള്ള ഫയലുകളിന്മേല്‍ നിയമോപദേശം നല്‍കല്‍.

30

ഒപ്പിനിയന്‍ - ജി

8353

1

റവന്യു (സ്പെഷ്യല്‍ സെല്‍, റവന്യു-എന്‍),വ്യവസായവും വാണിജ്യവും എന്നീ വകുപ്പുകളില്‍ നിന്നും ഒരു സെക്ഷനുകളിലേക്കും പ്രത്യേകിച്ച് അലോട്ട് ചെയ്തിട്ടില്ലാത്ത വകുപ്പുകളില്‍ നിന്നുള്ള ഫയലുകളിന്മേല്‍ നിയമോപദേശം നല്‍കല്‍.

 

8353

2

റവന്യു (സ്പെഷ്യല്‍ സെല്‍, റവന്യു-എന്‍ ഒഴികെ)വകുപ്പുകളില്‍ നിന്നുള്ള ഫയലുകളിന്മേല്‍ നിയമോപദേശം നല്‍കലും, കമ്പനി നിയമത്തിന് കീഴില്‍ വരുന്ന കാര്യങ്ങളും, കേരള കോര്‍ട്ട് ഫീസും സ്യൂട്ട് വാല്യുവേഷന്‍ നിയമത്തിന്റെ ഭരണ കാര്യങ്ങളും.

31

എച്ച്

8380

1

കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ഭരണം, നോട്ടറിമാരുടെ പുനര്‍ നിയമനവും നിയമനം പുതുക്കലും.

 

8380

2

നോട്ടറിമാരുടെ ലിസ്റ്റ് പ്രസിദ്ധീകരണം, നിയമനം,അച്ചടക്ക നടപടി, പ്രാക്റ്റീസ് ഏരിയാ ദീര്‍ഘിപ്പിക്കല്‍,വാര്‍ഷിക റിട്ടേണ്‍സ് പരിശോധിക്കല്‍ എന്നിവ.

 

8380

3

നോട്ടറിമാരുടെ ഓഫീസും രജിസ്റ്ററുകളും പരിശോധിക്കല്‍, കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഭരണം, കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ശിപാര്‍ശകളിന്മേല്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ടുകള്‍ (എ.റ്റി.ആര്‍.) എന്നിവ.

32

റെക്കോര്‍ഡ്സ്

8881

 

ഡിസ്പോസലുകളുടെയും റെക്കോര്‍ഡുകളുടെയും സ്വീകരിക്കലും വിതരണവും സൂക്ഷിക്കലും.

33

ഓഫീസ് (തപാല്‍)

8390

 

തപാലുകള്‍ സ്വീകരിക്കലും വിതരണം ചെയ്യലും,ഡെസ്പാച്ച്, ഫര്‍ണീച്ചറുകളുടെ വിതരണവും പരിപാലനവും, സ്റ്റേഷനറിയും മറ്റ് സാധനങ്ങളും വിതരണം ചെയ്യല്‍, ഓഫീസ് ക്രമീകരണവും ബൈന്‍ഡിംഗും.

34

ഓഫീസ്(ട്രാന്‍സ്ലേഷന്‍)

7158

 

പ്രതിമാസ പ്രവര്‍ത്തനാവലോകന പത്രികകളുടെ ക്രോഡീകരണവും ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിലേക്ക് അയയ്ക്കലും നിയമ നിര്‍മ്മാണ വിഭാഗം ,തമിഴ് ട്രാന്‍സ്ലേഷന്‍, കന്നട ട്രാന്‍സ്ലേഷന്‍ എന്നീ വിഭാഗങ്ങളിലേക്ക് സ്റ്റേഷനറിയും മറ്റ് സാധനങ്ങളും വിതരണം ചെയ്യല്‍, ഔദ്യോഗിക ഭാഷയെ സംബന്ധിച്ചുള്ള സ്റ്റേറ്റ്മെന്റ്.

 

പൊതു നിര്‍ദ്ദേശങ്ങള്‍

  1. എല്ലാ നിയമ നിര്‍മ്മാണ ഫയലുകളും പൊതുവില്‍ സ്പെഷ്യല്‍ സെക്രട്ടറി തലത്തില്‍ തീര്‍പ്പാക്കാവുന്നതാണ്.  
  2. എല്ലാ പുതിയ നിയമ നിര്‍മ്മാണ നിര്‍ദ്ദേശങ്ങളും പ്രാരംഭ ഘട്ടത്തില്‍ നിയമ സെക്രട്ടറിക്ക് സമര്‍പ്പിക്കേണ്ടതാണ്.
  3. സബോര്‍ഡിനേറ്റ് നിയമ നിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും സെക്ഷന്‍ ഓഫീസര്‍ നേരിട്ട് ഡെപ്യൂട്ടി സെക്രട്ടറിക്ക് സമര്‍പ്പിക്കേണ്ടതും പൊതുവില്‍ ഡെപ്യൂട്ടി സെക്രട്ടറി തലത്തില്‍ തന്നെ അവ തീര്‍പ്പാക്കാവുന്നതുമാണ്. എന്നിരുന്നാലും ഉചിതമായ കേസുകളില്‍ നിയമ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഓഫീസര്‍മാര്‍ക്ക് ഫയലുകള്‍ സമര്‍പ്പിക്കേണ്ടതാണ്.സാഹചര്യത്തിനനുസരിച്ച് ബന്ധപ്പെട്ട അണ്ടര്‍ സെക്രട്ടറിയുടെ സഹായവും തേടാവുന്നതാണ്.
  4. പ്രധാന നിയമ നിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും അണ്ടര്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഡീഷണല്‍ ലാ സെക്രട്ടറി വഴി സ്പെഷ്യല്‍ സെക്രട്ടറി/ നിയമ സെക്രട്ടറി -ക്ക് സമര്‍പ്പിക്കേണ്ടതാണ്.
  5. എല്ലാ പരിഭാഷകളും നിയമ നിര്‍മ്മാണത്തിന്റെ ആധികാരിക പുസ്തകങ്ങളും ബന്ധപ്പെട്ട അഡീഷണല്‍ ലാ സെക്രട്ടറിമാര്‍ സാക്ഷ്യപ്പെടുത്തേണ്ടതാണ്.
  6. അടിയന്തിര സാഹചര്യങ്ങളില്‍ സ്പെഷ്യല്‍ സെക്രട്ടറിയുടെയോ നിയമ സെക്രട്ടറിയുടെയോ തീരുമാനം അനുസരിച്ച് നിയമ നിര്‍മ്മാണ വിഭാഗത്തിലെ എല്ലാ സെക്ഷനുകളും ഒറ്റ യൂണിറ്റായിട്ട് പ്രവര്‍ത്തിക്കേണ്ടതാണ്.
  7. നിയമസഭ ചോദ്യങ്ങളുടെ പരിഭാഷ ജോലികള്‍ എല്ലാ നിയമ നിര്‍മ്മാണ സെക്ഷനുകളിലേക്കും തുല്യമായി വിതരണം ചെയ്യേണ്ടതും ബന്ധപ്പെട്ട അണ്ടര്‍ സെക്രട്ടറിമാര്‍ സാക്ഷ്യപ്പെടുത്തേണ്ടതുമാണ്.
  8. നിയമ സെക്രട്ടറിക്കായിട്ട് പ്രത്യേകിച്ച രേഖപ്പെടുത്തിയിട്ടില്ലാത്ത ഫയലുകള്‍ ജോയിന്റ് സെക്രട്ടറിയുടെയോ അഡീഷണല്‍ ലാ സെക്രട്ടറിയുടെയോ തലത്തില്‍ തീര്‍പ്പാക്കേണ്ടതാണ്.എന്നിരുന്നാലും ഉചിതമായ കേസുകളില്‍ അത്തരം ഫയലുകള്‍ നിയമ സെക്രട്ടറിക്ക് കൂടി സമര്‍പ്പിക്കേണ്ടതാണ്.
  9. ഹൈക്കോടതിയുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും നിയമ സെക്രട്ടറിക്ക് സമര്‍പ്പിക്കേണ്ടതാണ്.
  10. നീതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട, സാധാരണ സ്വഭാവമില്ലാത്ത എല്ലാ ഫയലുകളും നിയമ സെക്രട്ടറിക്ക് സമര്‍പ്പിക്കേണ്ടതാണ്.
  11. നിയമ വകുപ്പില്‍ ലഭിച്ച / ആരംഭിച്ച എല്ലാ ഫയലുകളും കൈകാര്യം ചെയ്യുന്നതും തീര്‍പ്പാക്കുന്നതും ലാ ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റ (ലിംസ്) ത്തിലൂടെ തന്നെ ആയിരിക്കണം.

 

നിയമവകുപ്പ് ,
സെക്രട്ടറിയേറ്റ് ,
തിരുവനന്തപുരം
[email protected] 
0471-2518383,0471-2518390

സന്ദർശകരുടെ എണ്ണം

420045
  • അവസാനം പരിഷ്കരിച്ചത്: Thursday 21 November 2024.