കേരള നിയമ സഹായനിധി
1959 ലെ കേരള കോര്‍ട്ട് ഫീസ് ആന്റ് സ്യൂട്ട് വാല്യൂവേഷന്‍ ആക്റ്റിലെ വകുപ്പ് 76(2)-ലെ വ്യവസ്ഥ പ്രകാരമാണ് കേരള നിയമ സഹായ നിധി രൂപീകരിച്ചിരിക്കുന്നത്. ടി നിധിയില്‍ ഓരോ വര്‍ഷവും മാര്‍ച്ച് 31 വരെ ലഭ്യമാകുന്ന തുക, സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കാര്യക്ഷമമായ നിയമ സേവനം ലഭ്യമാക്കുന്നതിനും നിയമ തൊഴില്‍ മേഖലയില്‍ സാമൂഹ്യ സുരക്ഷാ നടപടികള്‍ നടപ്പിലാക്കുന്നതിനും തുല്യമായി പങ്ക് വെയ്ക്കുന്നു.
1959 ലെ കോര്‍ട്ട് ഫീസ് ആന്റ് സ്യൂട്ട് വാല്യൂവേഷന്‍ ആക്റ്റിലെ വകുപ്പ് 76(4) അനുസരിച്ച് സര്‍ക്കാര്‍ 1991-ല്‍ "കേരള നിയമസഹായനിധി ചട്ടങ്ങള്‍" പുറപ്പെടുവിച്ചു. 1998 ഡിസംബര്‍ 18 മുതല്‍ ഈ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ടി ആക്റ്റിലെ വകുപ്പ് 76 അനുസരിച്ച് ഫണ്ടിലേയ്ക്ക് വക കൊളളിയേ്ക്കണ്ട തുകകള്‍ "കേരള നിയമസഹായനിധി" എന്ന് ആലേഖനം ചെയ്ത കോര്‍ട്ട് ഫീ സ്റ്റാമ്പുകള്‍ മുഖേനയും സ്വരുപിക്കുന്നു.
5.4.2002 ലെ എസ്.ആര്‍.ഒ.നം.25/2002 പ്രകാരം 2002 ഏപ്രില്‍ 5 മുതല്‍ പ്രാബല്യം നല്‍കി " കേരള ലീഗല്‍ ബെനിഫിറ്റ് ഫണ്ട്" രൂപീകരിച്ചു. ടി ആക്റ്റിന്റ വകുപ്പ് 76(1) അധികാരപ്പെടുത്തിയതനുസരിച്ച് അധിക കോടതി ഫീസ് ഗസറ്റ് വിജ്ഞാപനം മുഖേന സര്‍ക്കാരിന് നടപ്പിലാക്കാവുന്ന താണ്. അതനുസരിച്ച് വ്യവഹാരസല യുടെ 1ശതമാനവും മറ്റ് സംഗതിക ളില്‍ 100 രൂപയും അധിക കോടതി ഫീസായി നിശ്ചയിച്ചിട്ടുണ്ട്. ഇങ്ങനെ ട്രിബ്യൂണല്‍,അപ്പീല്‍ അധികാരി, റിവിഷന്‍ മുതലായവയില്‍ നിന്നും ഈടാക്കുന്ന അധിക കോടതി ഫീസും "കേരള നിയമ സഹായനിധി"യില്‍ വരവ് വെയ്ക്കുന്നു. 2002 ഏപ്രില്‍ മാസത്തില്‍ കേരള നിയമ സഹായനിധി രൂപീക രിച്ചുവെങ്കിലും നിയമ വകുപ്പില്‍ പ്രത്യേകമായി ഒരു വകുപ്പ് രൂപീകരിയ്ക്കു ന്നത് 2006 – ലെ സ.ഉ.32 / 2006 പ്രകാരമാണ്. അതുവരെ നിയമ സഹായനിധിയുമായി ബന്ധപ്പെട്ട ഫയലുകള്‍ നിയമ (ജി) വകുപ്പിലാണ് കൈകാര്യം ചെയ്തിരുന്നത്. 1991-ലെ കേരള ലീഗല്‍ ബെനിഫിറ്റ് ഫണ്ട് ചട്ടങ്ങളിലെ ചട്ടം 3(1) പ്രകാരം കേരള നിയമസഹായനിധിയിലേയ്ക്ക് വരവ് വെയ്ക്കുന്ന തുക ബഡ്ജറ്റ് വിഹിതമായി നല്‍കുന്നത്, “2014-800-94-നിയമസഹായനിധി അംശാദായം" എന്ന ശീര്‍ഷകത്തില്‍ കൂടിയാണ്. തിരുവനന്തപുരം ജില്ലാ ട്രഷറിയില്‍ കേരള നിയമസഹായനിധിയുടെ പേരിലുളള ട്രഷറി അക്കൗണ്ടില്‍ കൂടിയാണ് ധനവിനിയോഗം നടത്തുന്നത്.
കേരള നിയമസഹായനിധി ട്രസ്റ്റി കമ്മിറ്റി 1991-ലെ കേരള നിയമ സഹായനിധി ചട്ടങ്ങളിലെ ചട്ടം 4 നല്‍കുന്ന അധികാരത്താല്‍ സര്‍ക്കാര്‍ കേരള നിയമസഹായനിധിയുടെ ഭരണ നിര്‍വ്വഹണത്തിനായി "കേരള നിയമസഹായനിധി ട്രസ്റ്റി കമ്മിറ്റി" രൂപീകരിച്ചു. കേരള നിയമസഹായനിധി ട്രസ്റ്റി കമ്മിറ്റി ശാശ്വത പിന്‍തുടര്‍ച്ചാവകാശത്തോടും ഒരു പൊതുമുദ്രയോടും കൂടിയ ഒരു ഏകാംഗീകൃത നികായമായിരിക്കുന്നതും വ്യവഹരിക്കുന്നതിനും വ്യവഹരിക്കപ്പെടുകയും ചെയ്യുന്നതാണ്.
ട്രസ്റ്റ് കമ്മിറ്റിയില്‍ താഴെപ്പറയുന്നവര്‍ ഉള്‍പ്പെടുന്നതാണ്. 1.അഡ്വക്കേറ്റ് ജനറല്‍, അദ്ദേഹം ഉദ്യോഗത്താല്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ ആയിരിക്കും. നിയമ തൊഴില്‍ മേഖലയിലെ സാമൂഹിക സുരക്ഷാ നടപടികള്‍ക്കായി നീക്കി വെയ്ക്കുന്ന തുക, 1980-ലെ കേരള അഡ്വക്കേറ്റ് വെല്‍ഫെയര്‍ ഫണ്ട് ആക്റ്റ് മുഖേന രൂപീകരിച്ച ഫണ്ടിലേയ്ക്ക് നിക്ഷേപിക്കുകയും ആയത് ചെലവഴിക്കുന്നതിനായി സംസ്ഥാന ബാര്‍ കൗണ്‍സിലിന്റെ സെക്രട്ടറിയായ അഡ്വക്കേറ്റ് വെല്‍ഫെയര്‍ ഫണ്ടിന്റെ കണ്‍വീനറെ ചുമതലപ്പെടുത്തുകയും ചെയ്യുന്നു. കേരള നിയമ സഹായനിധിയുടെ ഭരണം ചട്ടം 4 പ്രകാരം രൂപീകരിച്ച ട്രസ്റ്റ് കമ്മിറ്റിയില്‍ നിക്ഷിപ്തമായിരിക്കും.
|